പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു : മരിച്ചത് കാഞ്ഞിരമറ്റം ചെമ്മലമറ്റം സ്വദേശികൾ

പാലാ : മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ. ഉച്ചകഴിഞ്ഞ് 2.30 ഓടെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം പാലായിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles