കറുകച്ചാൽ : മാടത്താനി ഭാഗത്ത് ജലനിധിയുടെ ഗോഡൗണിൽ
സി.സി. റ്റി.വി.സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പാലാ മുരിക്കുംപുഴ ചൂരക്കാട്ട് നന്ദകുമാറിന്റെയും രമയുടെയും മകൻ സി.എൻ.അർജുൻ (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു അപകടം.
Advertisements
ഉടൻ തന്നെ കറുകച്ചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വാകത്താനം പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാലായിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പാലാ സി.കെ. ഓട്ടോമേഷൻ സ്ഥാപന ഉടമയായിരുന്നു അർജുൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെക്‌നോപാർക്ക് സോഫ്റ്റ് വെയർ എഞ്ചിനിയർ ആതിര ലക്ഷ്മൺ സഹോദരിയാണ്. ഭാര്യ: അശ്വതി ( പൈക ജ്യോതി പബ്‌ളിക് സ്‌കൂൾ അധ്യാപിക). മകൾ: അരുന്ധതി ( നേഴ്‌സറി സ്‌ക്കൂൾ വിദ്യാർത്ഥിനി ).