കോട്ടയം: ചിങ്ങവനത്ത് റിട്ട.അധ്യാപികയുടെ മാല മോഷ്ടിച്ച കേസിൽ മൂന്നു പ്രതികളെ ചിങ്ങവനം പൊലീസ് സാഹസികമായി പിടികൂടി. ബൈക്കിലെത്തി നിരന്തരം മാല മോഷ്ടിക്കുന്ന കേസുകളിലെ പ്രതികളെയാണ് ചിങ്ങവനം എസ്.എച്ച്.ഒ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൊല്ലം സ്വദേശികളായ കാവനാട് ശശി, അനിൽകുമാർ, ഉല്ലാസ് എന്നിവരെയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് ചിങ്ങവനം പരുത്തുംപാറ സദനംകവല ഭാഗത്തു വച്ച് റിട്ട ഹയർസെക്കൻഡറി അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. ചാന്നാനിക്കാട് തേജസ് വീട്ടിൽ പത്മിനി (71)യുടെ മാലയാണ് മോഷ്ടിച്ചത്. ഇവരുടെ കഴുത്തിൽക്കിടന്ന നാലു പവന്റെ മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്.
വ്യാജ നമ്പരുള്ള ബൈക്കിൽ എത്തിയാണ് പ്രതികൾ മാല മോഷ്ടിച്ചു കടന്നു കളഞ്ഞത്. പ്രതികളെപ്പറ്റി സൂചനകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. തുടർന്ന്, സമാന രീതിയിൽ മോഷണം നടത്തിയ ശേഷം കേസിൽ പ്രതികളാകുകയും ജയിലിൽ കിടക്കുകയും ചെയ്തവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ ബൈക്ക് വിറ്റ ആളെ പൊലീസ് സംഘം കണ്ടെത്തി. തുടർന്ന്, ഇയാളെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് സംഘം യഥാർത്ഥ പ്രതികളിലേയ്ക്ക് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, ചിങ്ങവനം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം പുലർച്ചെയോടെയാണ് പൊലീസ് സംഘം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി സാഹസികമായി പ്രതികളെ പികിടൂകുടുകയായിരുന്നു. തുടർന്ന്, രാവിലെ മൂന്നു പ്രതികളെയും ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മാല മോഷ്ടിച്ച രണ്ടു പ്രതികളെയും, മാല വാങ്ങിയ ആളെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.