കോട്ടയം ചങ്ങനാശേരി കുരിശുമ്മൂട്ടിൽ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി; ആക്രമണം സുഹൃത്തിനെ വിളിച്ചത് ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന്

കോട്ടയം: ചങ്ങനാശേരി കുരിശുമ്മൂട്ടിലെ റോഡരികിലെ കടയിൽ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി. കുരിശുമ്മൂട് പ്ലാപ്പറമ്പിൽ ഗസാലി(39)യെയാണ് അക്രമി തലയ്ക്കടിച്ചു വീഴ്ത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപത്തെ കടയിൽ പാൽ വാങ്ങാൻ വന്നതായിരുന്നു ഗസാലി. ഇയാൾ കടയിൽ എത്തുമ്പോൾ ഇയാളുടെ സുഹൃത്തും സമീപത്ത് നിന്നിരുന്നു. സുഹൃത്തിനെ ഗസാലി വിളിച്ചതിനു പിന്നാലെ പ്രകോപനമൊന്നുമില്ലാതെ അക്രമി ഇദ്ദേഹത്തിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഗസാലി ബോധരഹിതനായി വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് രണ്ട് തുന്നിക്കെട്ടലുകൾ വേണ്ടി വന്നിട്ടുണ്ട്. സംഭവത്തിൽ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles