കോട്ടയത്ത് സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു ; വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും 176 വോളണ്ടിയർമാരാണ് ട്രെയിനിങ് പൂർത്തിയാക്കിയത്

കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലയിലെ എട്ട് ഫയർസ്റ്റേഷനുകളിൽ നിന്നായി 176 വോളണ്ടിയർമാരാണ് ട്രെയിനിങ് പൂർത്തിയാക്കിയത്. കോട്ടയം ചങ്ങനാശ്ശേരി , പാമ്പാടി , ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി, പാലാ , വൈക്കം കടുത്തുരുത്തി , സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത വോളണ്ടിയർമാരാണ് നിലവിൽ ട്രെയിനിങ് പൂർത്തീകരിച്ചത്.

സേവന സന്നദ്ധരായ യുവാക്കൾക്ക് തുടർന്നും സിവിൽ ഡിഫൻസ് വോളണ്ടിയർമാരാകുവാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതർ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.പ്രകൃതി ക്ഷോഭങ്ങളിൽ ജനങ്ങൾക്ക് കൈതാങ്ങാകുവാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ നടന്ന ട്രെയിങ്ങിൽ 92 വോളണ്ടിയർമാരും രണ്ടാം ഘട്ടത്തിൽ 176 പെരുമാണ് നിലവിൽ വോളണ്ടിയർമാരായി ട്രെയിനിങ് പൂർത്തിയാക്കിയത്. കോട്ടയത്ത് നടന്ന പാസിങ് ഔട്ട് പരേഡിൽ റീജിയണൽ ഫയർ ഓഫീസർ അരുൺകുമാർ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ കോട്ടയം ജില്ലാ ഫയർ ഓഫീസർ ശ്രീരാമ കുമാർ, സ്റ്റേഷൻ ഓഫീസർമാരായ അനൂപ് പി രവീന്ദ്രൻ, എസ് കെ ബിജുമോൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles