ക്‌നാനായ സമൂഹം മാതൃകയാണെന്ന് മന്ത്രി സജി ചെറിയാന്‍; 100 വിധവകള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഫണ്ട് ശേഖരണം ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്തു

റാന്നി: പാവങ്ങള്‍ക്ക് പങ്കുവെക്കലിന്റെ അനുഭവം പകരുന്ന ക്നാനായ സമൂഹം മാതൃകയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ക്നാനായ അതിഭദ്രാസനം റാന്നി മേഖല 150 രോഗികള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ചു. 100 വിധവകള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഫണ്ട് ശേഖരണം ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്തു.

മഹാമാരിയിലും പ്രളയത്തിലും ദുരിതമനുഭവിച്ചവരോട് സമുദായം കാണിക്കുന്ന കാരുണ്യം ഇതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. രാജു എബ്രഹാം, അനിത അനില്‍കുമാര്‍, റോയി മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ.തോമസ് കടപ്പനങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.നല്ല കര്‍ഷകനുള്ള കേന്ദ്ര അവാര്‍ഡ് ലഭിച്ച റെജി മുരിക്കേത്തിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

Hot Topics

Related Articles