കോട്ടയം ജില്ലയിൽ പുറമ്പോക്ക് സ്ഥലങ്ങളിലെ പരസ്യ ബോര്‍ഡുകള്‍ 25ന് അകം നീക്കണം ; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

കോട്ടയം:  പുറമ്പോക്ക് സ്ഥലങ്ങളില്‍  രാഷ്ട്രിയ , മത, സാമൂഹിക, സന്നദ്ധ സംഘടനകള്‍ അനധികൃതമായി  സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ  
ഹൈക്കോടതിയുടെ ഉത്തരവ്  പ്രകാരം
ഈ മാസം 25 നകം  സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍  ഡോ. പി.കെ ജയശ്രീ അറിയിച്ചു.   നീക്കം ചെയ്യാത്ത സാഹചര്യം കോടതിലക്ഷ്യമായി കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
 

Advertisements

Hot Topics

Related Articles