കോട്ടയം: ജില്ലയില്‍ 76 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 115 പേര് രോഗമുക്തരായി. 1543 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 37 പുരുഷന്മാരും 29 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 20 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 986 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446617 പേര്
കോവിഡ് ബാധിതരായി. 444298 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 12
അതിരമ്പുഴ – 6
ചങ്ങനാശേരി – 4
വെള്ളൂർ, കാണക്കാരി
ഏറ്റുമാനൂർ, വാഴപ്പള്ളി, ചിറക്കടവ്, വിജയപുരം-3
വൈക്കം, പാമ്പാടി, പാലാ, എലിക്കുളം,
പാറത്തോട്, കുമരകം, ആർപ്പൂക്കര, മാടപ്പള്ളി – 2
പായിപ്പാട്, തിടനാട്, കല്ലറ, കരൂർ, ഭരണങ്ങാനം, വാകത്താനം, കിടങ്ങൂർ, അയർക്കുന്നം, കൊഴുവനാൽ, വെളിയന്നൂർ, ഉഴവൂർ, മേലുകാവ്, എരുമേലി, മുണ്ടക്കയം, വാഴൂർ,
മണർകാട്, കടനാട്, മീനച്ചിൽ, കുറവിലങ്ങാട്, കുറിച്ചി – 1