ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫ്രണ്ട് ഓഫിസ് ഉദ്ഘാടനവും പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പും നടത്തി 

കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫ്രണ്ട് ഓഫീസും പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് ജോഷിഫിലിപ്പ്  അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ്‌ കുമാർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി കെ വൈശാഖ്, മുനിസിപ്പൽ കൗൺസിലർ എസ് ഗോപകുമാർ,ആശുപത്രി സി എം ഓ ഷാജിത ഷാഹുൽ,മാനേജിങ് കമ്മറ്റി അംഗങ്ങളായ എസ് രാജീവ്‌, അബ്ദുൾ സലാം, മുണ്ടക്കയം സോമൻ, രാമചന്ദ്രൻ, ഷാജി, എന്നിവർ ആശംസകൾ അർപ്പിച്ചു. പകർച്ചവ്യാധികൾ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തിൽ ഡോ. ജയലക്ഷ്മി  ക്ലാസ്സ്‌ എടുത്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ ശ്രീവിദ്യ, ഡോ. മുരളി കൃഷ്ണൻ ഡോ. ഗായത്രി, ഡോ.സുഷജോൺ എന്നിവർ നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles