ഒരു മൊട്ടുസൂചിയുണ്ടെങ്കിൽ ഏതു ബൈക്കും സ്റ്റാർട്ടാക്കും ; ചങ്ങനാശേരിയിൽ നിന്നും ജില്ലാ പൊലീസ് സംഘം പിടികൂടിയ വാഹന മോഷ്ടാവിൻ്റെ തന്ത്രങ്ങൾ ഇങ്ങനെ ; പിടിയിലായത് വെളിയനാട് സ്വദേശി 

ചങ്ങനാശേരി : ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് നമ്മുടെ നാട്ടിൽ ഇപ്പോൾ പതിവ് സംഭവമാണ്. മോഷ്ടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. താക്കോൽ പോലുമില്ലാതെ ഇത്തരത്തിൽ വാഹനങ്ങൾ എങ്ങിനെ മോഷ്ടിക്കുന്നു എന്നത് ഞെട്ടിക്കുന്ന ചോദ്യമാണ് പലപ്പോഴും. എന്നാൽ, കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നിന്നും പിടികൂടിയ യുവ മോഷ്ടാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ തന്ത്രങ്ങളെപ്പറ്റി കൃത്യമായ വിവരം ലഭിച്ചത്. ആലപ്പുഴ കുട്ടനാട് വെളിയനാട് ആദിത്യാലയം വീട്ടിൽ രാഹുൽ രാജേഷിനെ(23)യാണ് ചങ്ങനാശേരി പൊലീസ് സംഘം പിടികൂടിയത്. 

Advertisements

ഒരു മൊട്ട് സൂചിയുണ്ടെങ്കിൽ ബൈക്ക് മോഷ്ടിക്കുന്നതാണ് തൻ്റെ രീതിയെന്നാണ് രാഹുൽ പൊലീസിനു നൽകിയ വിവരം. വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ഒട്ടേറെ ബൈക്കുകളാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. റബർ ഷീറ്റ്, നിർമാണം നടക്കുന്ന കെട്ടിടങ്ങളിലെ കേബിളുകൾ വയറുകൾ തുടങ്ങിയ സാധനങ്ങളും മോഷണ ലിസ്‌റ്റിലുണ്ട്. ബാറ്ററികൾ അടക്കം മോഷ്ടിച്ച് പ്രതി പണം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി കേന്ദ്രീകരിച്ചു മോഷണം നടത്തുകയാണ് രാഹുലും സുഹൃത്തുക്കളും ചെയ്തിരുന്നത്. ബൈക്കുകളും, ബാറ്ററികളും അടക്കം മോഷ്ടിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത്. പാലമറ്റം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ പകൽ തമ്പടിക്കുന്ന സംഘം രാത്രിയിലാണ് മോഷണത്തിനിറങ്ങുന്നത്. ചെറിയ മൊട്ട് സൂചി പോലും ഉപയോഗിച്ച് പാർക്കിംങിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ മോഷ്ടിച്ച ശേഷമാണ് പ്രതികൾ കൂടുതൽ സാധനങ്ങൾ മോഷ്ടിക്കാൻ കറങ്ങി നടന്നിരുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ പാർക്കിംങ് ഏരിയ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.  പൊലീസിന് പിടിതരാതെ രക്ഷപെടുന്നതാണ് ഇയാളുടെ തന്ത്രം. പലപ്പോഴും പൊലീസിനെ കണ്ട് ബൈക്ക് അടക്കം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യായാമം ചെയ്ത് കൃത്യമായ ശാരീരിക ക്ഷമതയോടെയാണ് ഇയാൾ മോഷണത്തിന് ഇറങ്ങുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ബൈക്കുകളുടെ ഹാൻഡിൽ ലോക്ക് പൊട്ടിച്ച് മുട്ടു സൂചിയുടെയോ സേഫ്റ്റി പിന്നിന്റെയോ സഹായത്തോടെ ബൈക്ക് സ്‌റ്റാർട്ട് ചെയ്യുന്നതാണ് ഇയാളുടെ രീതി. വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി നടന്ന് കിട്ടുന്നതൊക്കെ മോഷ്ടിക്കുകയാണ് പതിവെ ന്നും പൊലീസ് പറയുന്നു. മോഷണക്കേസിൽ ഒളിവിൽ കഴിയുന്നതിനിടെ പാലമറ്റത്തെ റബർ തോട്ടത്തിനു നടുവിലെ വീട്ടിൽ നിന്നു ഏറെ സാഹസികമായാണ് പൊലീസ് പിടികൂടുന്നത്. പൊലീസിനെ കണ്ടതും ഇയാൾ തോട്ടത്തിലൂടെ ഓടി. വലിയ കൽക്കെട്ടുകൾ നിഷ്‌പ്ര യാസം ചാടി കടന്നു. തോട്ടത്തിന്റെ പല ഭാ ഗത്തായി നിലയുറപ്പിച്ചിരുന്ന പൊലീസ് ഇയാളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.  ഇയാളുടെ കൂട്ടാളികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Hot Topics

Related Articles