അഞ്ചാലും മൂട് ഗവ ഹയർ സെക്കൻഡി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ സംഗമം

കൊല്ലം : അഞ്ചാലും മൂട് ഗവ ഹയർ സെക്കൻഡി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് 2026- 29 ബാച്ചിന്റെ രക്ഷാകർതൃ സംഗമം ജൂലൈ 10 വെള്ളിയാഴ്ച നാലുമണിക്ക് കൈറ്റ്സ് ഗാർഡനിൽ വച്ച് നടന്നു.പിടിഎ പ്രസിഡൻറ് ബിജു ആർ നായരുടെ
അധ്യക്ഷതയിൽ ആരംഭിച്ച യോഗം ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡൻറ് ഷംനാദ് ,എം പി ടി എ പ്രസിഡൻറ് ഷെമി,സ്റ്റാഫ് സെക്രട്ടറി എസ് ജിജ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കൈറ്റ് മെന്റർ ജി രശ്മി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന രീതി വിശദീകരിച്ചു.തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും 35 രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് കേഡറ്റ് മഹാനന്ദ എ എസ് ന്റെ രക്ഷിതാവ് അഞ്ജലി വർമ 2026-29 ലിറ്റിൽ കൈറ്റ്സ് ബാച്ച് രക്ഷാകർതൃ പ്രതിനിധിയായി
തെരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മെന്റർ ജീജാറാണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.5 മണിക്ക് യോഗo അവസാനിച്ചു.

Advertisements

Hot Topics

Related Articles