കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, എസ്.ഇ കവല, ഞാലി ട്രാൻസ്‌ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി നെയ്യൂർ, ചെമ്പകശ്ശേരി, ചാത്തൻ കുളം ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

Hot Topics

Related Articles