കോട്ടയം : നഗര മധ്യത്തിൽ എം.ജി റോഡിൽ യാത്രക്കാർക്ക് ഭീഷണി ഉയർത്തി തെരുവ് നായ ശല്യം രൂക്ഷം. കോട്ടയം നഗരത്തിലെ വ്യാപാരിയായ ബൈക്ക് യാത്രക്കാരന് നേരെ കഴിഞ്ഞ ദിവസം രാത്രി എട്ടോളം തെരുവുനായ്ക്കൾ ആണ് കുരച്ച് ചാടി എത്തിയത്. ആക്രമിക്കാൻ എത്തിയ നായ്ക്കൾക്കുനേരെ ഹെൽമെറ്റ് വലിച്ചെറിഞ്ഞാണ് ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹം നായ്ക്കളുടെ കടിയേക്കാതെ ജീവനും കൊണ്ട് പോന്നത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയം കോടിമത എംജി റോഡിലായിരുന്നു സംഭവങ്ങൾ. സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിലേക്ക് കൊണ്ട് വിട്ട ശേഷം തിരികെ എം ജി റോഡിലൂടെ വരികയായിരുന്നു വ്യാപാരി. ഈ സമയം റോഡിന്റെ മധ്യ ഭാഗത്ത് നിന്ന് തെരുവുനായ്ക്കൾ ഇദേഹം സഞ്ചരിച്ച സ്കൂട്ടറിന് നേർക്ക് കുരച്ച് കൊണ്ട് പാഞ്ഞെത്തി. നായ്ക്കൾ പാഞ്ഞെത്തുന്നത് കണ്ട് ഇദേഹം സ്കൂട്ടറിന്റെ വേഗം കുറച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ അക്രമകാരികളായ നായ്ക്കൾ കുരച്ചു കൊണ്ട് ഇദേഹത്തിന്റെ സ്കൂട്ടറിന് നേരെ ഓടിയെത്തി. ഇതോടെ നായ്ക്കൾക്ക് നേരെ ഹെൽമറ്റ് ഇദേഹം വലിചെറിഞ്ഞു. ഈ സമയം നായ്ക്കൾ പിന്നോട്ട് മാറിയതോടെ ഈ വഴി ഇദേഹം സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. സ്കൂട്ടർ ഓടിച്ച് പോന്നെങ്കിലും മീറ്ററുകളോളം ദൂരം നായ്ക്കൾ സ്യൂട്ടറിനെ പിൻതുടർന്നതായി വ്യാപാരി പറയുന്നു.
കോട്ടയം നഗരത്തിൽ എം ജി റോഡിലും ടി.ബി റോഡിലും തെരുവുനായ ശല്യം അതിരൂക്ഷമാണ് എന്ന പരാതി ഉയർന്നിട്ടുണ്ട്. വ്യാപാരികൾക്കും സാധാരാണക്കാരായ ആളുകൾക്കും നായ ശല്യം അതിരൂക്ഷമായതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം നഗരസഭ അധികൃതർ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.