കോട്ടയം ഈരാറ്റുപേട്ടയിൽ അമ്മാവന്റെ കുത്തേറ്റ് മരുമകൻ മരിച്ചു ; കൊലപാതകത്തിന് പിന്നിൽ കുടുബപ്രശ്നങ്ങൾ ; ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് പോലീസ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ്   പോലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും.ജോസ് അടുത്തിടെയാണ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

Advertisements

കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെട്ടിപ്പറമ്പിൽ ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി രക്ഷപെട്ട ജോസിനെ പോലീസ് പിടികൂടുകയായിരുന്നു. ലിജോയിയെ ഉടൻ  ഈരാറ്റുപേട്ടയിലുള്ള സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

Hot Topics

Related Articles