ഭാരതത്തിലെ എൺപതു കോടി ജനങ്ങളേയും നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിജി ; എ.എൻ രാധാകൃഷ്ണൻ

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം NDA യുടെ പുതുപ്പള്ളി നിയോജക മണ്ഡലം കൺവെൻഷൻ പുതുപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ.ഭാരതത്തിലെ എല്ലാ ഗ്രാമഗ്രാമാന്തരങ്ങളിലെയും പാവപ്പെട്ട ജനങ്ങൾ പാർപ്പിടവും ഭക്ഷണവും മരുന്നും നൽകിയ മോദി ഗവൺമെൻ്റിൻ്റെ ശോഭ കെടുത്തുക എന്ന അജണ്ട മാത്രം വച്ചാണ് കേന്ദ്ര പദ്ധതികൾ കേരളത്തിൽ മാത്രം സംസ്ഥാന സർക്കാർ നടപ്പിലാക്കുവാൻ അമാന്തം കാട്ടുന്നത്. ഇവിടെ ദേശീയപാതയുടെ വികസനം നടന്നപ്പോൾ പോലും ഭൂമി നഷ്ടപ്പെട്ടവർക്ക് കേന്ദ്രം ഉചിതമായ നഷ്ടപരിഹാരം നൽകി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ഒരു മുടക്കവും കൂടാതെ ശബളവും മറ്റെല്ലാ ആനുകൂല്യങ്ങളും ലദിക്കുമ്പോൾ സംസ്ഥാനത്തെ ജീവനക്കാർ ഇന്ന് ശബളവും പെൻഷനും കിട്ടാതെ വിഷമിക്കുകയാണ്.ഇന്ന് ഭാരതത്തിൻ്റെ വളർച്ചയെ ലോകരാഷ്ട്രങ്ങൾ അസൂയയോടെ ആണ് നോക്കിക്കാണുന്നത്. ലോകം മുഴുവൻ ഇന്ന് ഭാരതത്തെ അംഗീകരിക്കുന്നു. ഭാരതത്തിലെ ഓരോ പൗരൻമാരും ഇതിൽ അഭിമാനിക്കുന്നു. അറേബ്യൻ രാജ്യങ്ങളിൽ പോലും ജീവിക്കുന്ന ഭാരതീയർക്ക് ഇന്ന് എല്ലാ സൗകര്യങ്ങളും അവിടെ ലദിക്കുന്നു.ജനങ്ങളുടെ പണം ജനങ്ങൾക്ക് അവകാശപ്പെട്ടത്. അത് കൊള്ളയടിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർ ജയിലറകൾക്കുള്ളിലാകും എന്നതിൽ ആരും സംശയിക്കേണ്ടതില്ല. കേരളത്തിൽ ഇത്തവണ NDA വലിയ മുന്നേറ്റമാവും നടത്തുക. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഇപ്പോൾ തന്നെ നാം വിജയം ഉറപ്പിച്ചിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ നമ്മുടെ ഭൂരിപക്ഷം വലിയതോതിൽ ഉയർത്തുന്നതിനായി ഏവരും കഠിന പ്രയത്നം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തിൽ പി.സുനിൽ കുമാർ അദ്ധ്യക്ഷനായി. എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ, ലിജിൻ ലാൽ, എസ്.രതീഷ്, അനിൽകുമാർ, ബാബു രാജ്, ബി രാധാകൃഷ്ണമേനോൻ, എന്നിവർ പ്രസംഗിക്കുകയും ചെയ്ത സമ്മേളനത്തിൽ ഷാജി ശ്രീശിവം കൃതജ്ഞത പറഞ്ഞു.

Hot Topics

Related Articles