കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ യൂഡിഎഫ് സംയുക്ത കര്‍ഷക കണ്‍വെന്‍ഷനും യൂഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന് സ്വീകരണവും വ്യാഴാഴ്ച നടക്കും

കടുത്തുരുത്തി : യൂഡിഎഫ് സംയുക്ത കര്‍ഷക കണ്‍വെന്‍ഷനും യൂഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന് സ്വീകരണവും വ്യാഴാഴ്ച കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ നടക്കും. വൈകൂന്നേരം ആറിന് ജോസ് ജെയിംസ് നിലപ്പനയുടെ വസതിയിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. യൂഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളില്‍, കര്‍ഷക യൂണിയന്‍ ഓഫീസ് ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി സെബാസ്റ്റിയന്‍ കലമറ്റത്തില്‍, പ്രമോന്ത് കടന്തേരി, അക്ബര്‍ മുടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടികളെ വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോസ് ജെയിംസ് നിലപ്പ, ടോമി സെബാസ്റ്റിയന്‍, രാജി അരുകുഴുപ്പില്‍, ജോണി കണിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles