ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയത് അഭിഭാഷകയും രണ്ട് മക്കളും മരിച്ചു; മരിച്ചത് അഞ്ചു രണ്ടു വയസുള്ള രണ്ട് പെൺകുട്ടികൾ; ജീവനൊടുക്കിയത് നീറിക്കാട് എടിഎസ് ബസിന്റെ ഉടമയുടെ ഭാര്യ ; മുത്തോലി മുൻ പഞ്ചായത്തംഗമായ യുവതി

ഏറ്റുമാനൂർ: പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും രണ്ട് പെൺകുട്ടികളും മരിച്ചു. മുത്തോലി മുൻ പഞ്ചായത്തംഗവും നീറിക്കാട് എടിഎസ് ബസ് ഉടമയുടെ ഭാര്യയുമായ നീറിക്കാട് സ്വദേശി അഡ്വ. ജിൻസി (ജെസി)യും, അഞ്ചു വയസുകാരി നേഹ രണ്ടു വയസുകാരി പൊന്നുവുമാണ് മരിച്ചത്.മുത്തോലി മുൻ പഞ്ചായത്തംഗമാണ് മരിച്ച ജിൻസി. ഹൈക്കോടതി അഭിഭാഷകയുമാണ് ഇവർ.

Advertisements

മൂന്നു പേരെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു. ഇവരെ ആദ്യം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ തന്നെ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. നീറിക്കാട് സ്വദേശിനിയായ യുവതിയാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ, അയർക്കുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷകൾ അടക്കം നൽകിയെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ നാടിനെ ഞെട്ടിച്ച സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Hot Topics

Related Articles