ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം : കരിക്ക് പടേനിയോടെ രണ്ടാം ഉത്സവം തുടങ്ങി

കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ രണ്ടാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം രണ്ടാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.
പത്തനംതിട്ട പ്രസ്സ് ക്ലബ് സെക്രട്ടറി ജി വിശാഖൻ ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ അധ്യക്ഷ ത വഹിച്ചു. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു.
മുല്ലൂർക്കുളങ്ങര ദേവീ ക്ഷേത്ര പ്രസിഡന്റ് ഡോ ഗോപീമോഹൻ, സെക്രട്ടറി ഡി രാജീവൻ, സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.

Advertisements

Hot Topics

Related Articles