കോട്ടയം ജില്ലയിൽ പൊലീസ് ഇൻസി നേറ്റർ വച്ചു കത്തിച്ചത് 61 കിലോ കഞ്ചാവ്: കത്തിച്ച് കളഞ്ഞത് പിടിച്ചെടുത്ത കഞ്ചാവ്

കോട്ടയം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് കത്തിച്ച് കളഞ്ഞത് 61 കിലോ കഞ്ചാവ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളില്‍ ഉൾപ്പെട്ടതും കോടതികളിൽ തീർപ്പായതുമായ 17 കേസുകളിൽ പെട്ട 61.139 കിലോ കഞ്ചാവാണ് നശിപ്പിച്ചത്.  കോട്ടയം ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റിയുടെ തീരുമാനപ്രകാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്. , സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി  രാജീവ് കുമാർ. സി, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി.  എം. എം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കഞ്ചാവ് നശിപ്പിച്ചത്. കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലുള്ള ഇന്‍സിനേറ്ററിൽ വച്ച് കത്തിച്ച്‌ നശിപ്പിച്ചു കളഞ്ഞിട്ടുള്ളതാണ്.

Advertisements


Hot Topics

Related Articles