കോട്ടയത്ത് സംക്രാന്തിയിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ; വീഡിയോ കാണാം

കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടി അക്രമി സംഘാംഗങ്ങളായ യുവാക്കൾ. വാക്ക് തർക്കത്തിന്റെ പേരിലാണ് രണ്ടു ദിവസം മുൻപ് അക്രമി സംഘം അഴിഞ്ഞാടിയത്. പ്രദേശ വാസികളായ സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിൽ കടന്നു പോകുമ്പോഴാണ് അക്രമി സംഘം അഴിഞ്ഞാടിയത്. 18 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് അക്രമം നടത്തിയവരെല്ലാം. മൂന്നു യുവാക്കൾ ചേർന്നു മറ്റൊരു യുവാവിനെ അതിക്രൂരമായി മർദിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

Advertisements

ഈ സമയം ഇവരോടൊപ്പം ബൈക്കിലിരിക്കുന്ന രണ്ടു യുവാക്കൾ മർദനം മതി വീട്ടിൽ പോകാമെന്നു പറയുന്നുണ്ടെങ്കിലും ഇവർ ചെവിക്കൊള്ളുന്നില്ല. യുവാക്കളെ മർദിക്കുന്ന വീഡിയോ ഇവർക്കൊപ്പമുള്ളവർ തന്നെ പകർത്തുന്നതും വീഡിയോയിൽ കാണാനാവും. ഇത്തരത്തിൽ ക്രൂരമായ അക്രമമാണ് ഇവിടെ അരങ്ങേറുന്നത്. ഇതിനിടയിലൂടെ സ്‌കൂട്ടറിൽ കടന്നു പോകുന്ന കുടുംബം അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയും അസഭ്യം പറഞ്ഞ് ഓടിക്കുന്നതും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരത്തിൽ സംക്രാന്തി വാഴക്കാലാ റോഡിലാണ് കഞ്ചാവ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന അക്രമിത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. കഞ്ചാവിന്റെ ലഹരിയിൽ യുവാക്കൾ നടത്തിയ അക്രമങ്ങൾ നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് പോലും തടസമാകുകയാണ്. സംക്രാന്തി വാഴക്കാല റോഡിലാണ് കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി ഈ സാമൂഹിക വിരുദ്ധ സംഘങ്ങൾ അഴിഞ്ഞാടുന്നത്. തിരക്ക് കുറവായ ഈ റോഡിൽ രാത്രിയും പകലും ഒരു പോലെ തമ്പടിക്കുന്ന ഈ യുവാക്കളുടെ സംഘം കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. കഞ്ചാവിനും ലഹരിയ്ക്കും അടിമയായ യുവാക്കളാണ് ഇത്തരത്തിൽ ഏറ്റുമുട്ടുന്നത്. അക്രമികളെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles