കോട്ടയത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു; റാലി നടത്തിയത് ജില്ലാ യുവജന കേന്ദ്രം; വീഡിയോ കാണാം

കോട്ടയം :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു .കോട്ടയം തിരുനക്കര മൈതാനത്തു ബൈക്ക് റാലി കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മല ജിമ്മി ഫ്‌ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു .ജില്ലാ യൂത്ത് കോർഡിനേറ്റർ അഡ്വ : സുജിത് എസ്.പി അധ്യക്ഷത വഹിച്ചു . ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി ടി .എസ് , ടീം കേരള യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ വിഗ്‌നേഷ് ,യൂത്ത് കോർഡിനേറ്റർമാരായ സബിൽ , ബിബിൻരാജ് ,ലിൻസി , അരുൺചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .

Advertisements

Hot Topics

Related Articles