കടുത്തുരുത്തി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാമ്പാക്ക് വിളയംകോട് തെക്കുംതടത്തിൽ ഗോപാലൻ (85) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകൂന്നേരം സമീപത്തെ വീട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ ഗോപാലൻ തിരിച്ചുവരാതിരുന്നതിനെ തുടർന്ന് രാത്രി മകൻ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വഴി മാറി നടന്നു പോയപ്പോൾ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണാണ് അപകടം. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ഭവാനി. മക്കൾ – ലളിത, ലീലാമണി, സന്തോഷ്, ഗീത, ജയൻ, പരേതനായ സജി. മരുമക്കൾ – രാജു കല്ലറ, ശിവൻ ഇടയാഴം, അമ്പിളി വൈക്കം, പ്രസാദ് വിളയങ്കോട്, സന്ധ്യ കാഞ്ഞിരത്താനം.
Advertisements