കോട്ടയം: കല്ലറ കുരിശുപള്ളിയിൽ നിയന്ത്രണം വിട്ട കുടിവെള്ള ടാങ്കർ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത് കല്ലറയിലെ ക്ഷേത്രത്തിൽ ഗാനമേള കേൾക്കുന്നതിനായി പോയ സംഘം. സംഘത്തിലെ ഒരാൾ മരിക്കുകയും, മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമാനൂർ കാട്ടാത്തി തുമ്പശേരിൽ സാബു (60)ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ രാജേഷ് , സഹയാത്രികരായ വിജയൻ, കുട്ടൻ എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെ കല്ലറ കുരിശുപള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും ഓട്ടോറിക്ഷയിൽ കല്ലറയിലേയ്ക്കു പോകുകയായിരുന്നു ഓട്ടോറിക്ഷ. കല്ലറ ജംഗ്ഷന് മീറ്ററുകൾ മുന്നിലായി നിയന്ത്രണം വിട്ട കുടിവെള്ള ടാങ്കർ ലോറി എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്നു ടാങ്കർ ലോറിയും ഓട്ടോറിക്ഷയും റോഡിൽ മറിഞ്ഞതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാളുടെ മരണം സംഭവിച്ചത്. അപകടത്തെ തുടർന്നു റോഡിൽ പടർന്നൊഴുകിയ രക്തവും ഡീസലും അടക്കമുള്ളവ കോട്ടയത്തു നിന്നും അഗ്നിരക്ഷാസേനാ യൂണിറ്റ് സംഘം എത്തിയാണ് കഴുകിക്കളഞ്ഞത്.