കൈക്കൂലിക്കാരൻ എസ്ഐ കുടുങ്ങി.. ! കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; പിടികൂടിയത് രണ്ടായിരം രൂപയും ഫുൾ ബോട്ടിലും വാങ്ങുന്നതിനിടയിൽ

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. ഗാന്ധിനഗർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ നസീർ വി.എച്ചിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. പരാതിക്കാരൻ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

Hot Topics

Related Articles