കോട്ടയം കല്ലറയിൽ ടെച്ച് വെട്ടുന്നതിനായി വൈദ്യുതി പോസ്റ്റിൽ കയറിയ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് കല്ലറ സ്വദേശിയായ കരാർ തൊഴിലാളി

കോട്ടയം : ടെച്ച് വെട്ടുന്നതിനായി വൈദ്യുതി പോസ്റ്റിൽ കയറിയ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.കല്ലറ പുത്തൻ പള്ളിക്ക് സമീപം പാലക്കാട്ട് വീട്ടിൽ മാത്യൂവിൻ്റെ മകൻ മൈക്കിൾ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ കല്ലറ മുണ്ടാറിലാണ് അപകടം നടന്നത്. മുണ്ടാറിലെ പല ഭാഗങ്ങളിലായി കരാർ ജീവനക്കാർ ടെച്ച് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.ഇതിനിടെ നാട്ടുകാരാണ് മൈക്കിൾ ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. തൊഴിലാളികളും മറ്റും ഓടിയെത്തി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. എങ്ങനെയാണ് വൈദ്യുത ആഘാതമേറ്റതെന്ന് കാരണം വ്യക്തമായിട്ടില്ല

Advertisements

Hot Topics

Related Articles