കോട്ടയം: ജില്ലയിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്നതും റബ്ബറിന്റെ വരവോടെ ഇല്ലാതായി പോയതുമായ കശുമാവ് കൃഷിയിലേക്ക് തിരിച്ചു വരാൻ കർഷകർ തയ്യാറെടുക്കുന്നതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. സംസ്ഥാന സർക്കാർ കശുവണ്ടി സംഭരണം തുടങ്ങിയതും കശുമാങ്ങ പഴത്തിൽ നിന്ന് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള സർക്കാർ തീരുമാനവും കശുമാവ് കൃഷിയുടെ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ് വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവം മറ്റകൃഷികളെ പ്രതിസന്ധിയിലാക്കുമ്പോൾ കശുമാവ് കൃഷിയിലേക്ക് കാര്യമായ തൊഴിലാളികളുടെ ആവശൃമില്ലാ എന്നതും സാധ്യത വർദ്ധിപ്പിക്കുന്ന കേരള സംസ്ഥാനം കശുമാവ് കൃഷി വികസന ഏജൻസിക്കാണ് കശുമാവ് കൃഷി വ്യാപിപ്പിക്കാൻ ഉള്ള ചുമതല ഇവർ വഴി ലഭിക്കുന്ന ഗ്രേഫ്റ്റ് ചെയ്ത കശുമാവിൻ തൈകൾ കർഷകർക്ക് ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
കശുമാവ് കൃഷിയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്ന കർഷകരെ പ്രോൽസാഹിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
