കോട്ടയം കഞ്ഞിക്കുഴിയിൽ എൻ.സി.സി ഗ്രൂപ്പ് കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഞ്ഞിക്കുഴി എൻ.സി.സി ഓഫിസിലെ ക്യാന്റീനിൽ

കോട്ടയം: കഞ്ഞിക്കുഴിയിലെ എൻ.സി.സി ഓഫിസിൽ എൻ.സി.സി ഗ്രൂപ്പ് കാൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴിയിലെ എൻ.സി.സി ഓഫിസിനോടു ചേർന്ന ക്യാന്റിനിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ സാജനെയാണ് ഓഫിസിനോടു ചേർന്ന ക്യാന്റീനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം സഹപ്രവർത്തകരാണ് ഓഫിസ് മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം പുറത്തറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles