കുറവിലങ്ങാട് : പുതിയിടം പ്രീതാ പോൾ കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറായി ചാർജെടുത്തു.
സംസ്ഥാന കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടറായ പുതിയിടത്ത് ജോര്‍ജ്ജ് സെബാസ്റ്റ്യൻ (ജിജു) പ്രീത പോളിന്‍റെ ഭർത്താവാണ്.
ഭര്‍ത്താവിന് പിന്തുണയെന്നോണം ഭാര്യ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി… കുറവിലങ്ങാട്ടെ പുതിയിടം കുടുംബത്തിലാണ് ഈ അസുലഭ ഭാഗ്യം കരഗതമായത്. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ കഴിഞ്ഞ ഒരു വര്‍ഷമായി തിരുവന്തപുരത്ത് സംസ്ഥാന കൃഷി അഡീഷണല്‍ ഡയറക്ടറായി സേവനം ചെയ്യുകയാണ്.
കോട്ടയത്ത് കൃഷിവകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറായി സേവനം തുടരവേയാണ് ഭാര്യ പ്രീത പോളിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായുള്ള നിയമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷിവകുപ്പുമായുള്ള സേവനത്തില്‍ ഇരുവര്‍ക്കും സമാനതകളും ഏറെയാണ്. അലഹബാദ് അഗ്രികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇരുവരുടെയും പഠനം. കൃഷി ഓഫീസര്‍മാരായാണ് ഇരുവരും സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്നത്. ജോര്‍ജ്ജ് മലപ്പുറത്ത് സേവനം തുടങ്ങിയപ്പോള്‍ പ്രീത പോളിന്‍റെ തുടക്കം കാസര്‍ഗോഡായിരുന്നു. പ്രീത കാസര്‍ഗോഡ്, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലെ സേവനത്തിലൂടെ കോട്ടയത്തെത്തി ജില്ലാതല ചുമതലയേറ്റെടുത്തു.
ജോര്‍ജ് സെബാസ്റ്റ്യന്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കൃഷി ഓഫീസുകളിലും ഫാമുകളിലും സേവനം ചെയ്താണ് തിരുവനന്തപുരത്ത് സംസ്ഥാന കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടറായി എത്തിയത്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലടക്കം സേവനം ചെയ്തു. പ്ലാനിംഗ് വിഭാഗത്തിലാണ് ഇപ്പോള്‍ സേവനം.
കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരായ ജോര്‍ജ്ജ് – പ്രീത ദമ്പതികളുടെ മകൾ ഷീൻ ജോർജ്ജ് യു എസിൽ ഉന്നതപഠനത്തിനുശേഷം എം എസ് ഇ ഇലക്ട്രിക്കൽ എൻജിനീയറിങ് കൊളറാഡോയിൽ ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയറിങ്ങ് ആയി പെൻസിൽവാനിയയിൽ ജോലിയിൽ പ്രവേശിച്ചു. മകൻ ജോഷ്വാ ജോര്‍ജ്ജ് അമേരിക്കയില്‍ ടെക്സാസിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ് വിദ്യാർത്ഥിയാണ്.