കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവണാറ്റിൻകര , ചീപ്പുങ്കൽ , ചക്രംപടി ,കൊടുവത്തറ, കൊളോക്കരി എന്നീ സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മടത്തിപറമ്പ്, കടപ്പൂര്, പടിഞ്ഞാറേകൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടെലിക്കാട്ടുപടി, മണലേൽ, വെള്ളാംകുറ്റി എന്നീ സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 11 കെ വി ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം  മുടങ്ങും. 

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി , ഇഞ്ചക്കാട്ടുകുന്ന്,കൊച്ചുമറ്റം എന്നീ ട്രാൻസ്ഫർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ,എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  മരവിക്കല്ല്, സ്രായം, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9.00മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ, പൊങ്ങമ്പാറ, ഞണ്ടുകുളം പാലം ട്രാൻസ്ഫോർമറകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാൻചിറ നമ്പർ 1 ട്രാൻസ്ഫോർമറിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles