കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത സ്വിഫ്റ്റ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു; മൂവാറ്റുപുഴയിൽ വച്ച് ഇതേ സ്വിഫ്റ്റ് കാറിലിടിച്ചിരുന്നതായി യാത്രക്കാരുടെ പരാതി; ഓടിക്കാനറിയാത്തതോ അശ്രദ്ധയോ സ്വിഫ്റ്റിന്റെ അപകട കാരണം എന്ത്

കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പിന്നിലേയ്‌ക്കെടുത്ത സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റിന്റെ സൈഡ് മിറർ തകർന്നു. അപകടത്തെ തുടർന്നു ബസ് യാത്ര അൽപ നേരത്തേയ്ക്കു മടങ്ങി.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുന്നതിനായാണ് സ്വിഫ്റ്റ് സ്റ്റാൻഡിൽ എത്തിയത്. ഈ സമയം സ്റ്റാൻഡിലേയ്ക്കു കയറ്റി സ്വിഫ്റ്റ് പാർക്ക് ചെയ്യുന്നതിനിടെ പിന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റിന്റെ സൈഡ് മിറർ തകർന്നു. അപകടത്തെ തുടർന്നു സ്റ്റാൻഡിനുള്ളിൽ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു. എന്നാൽ, യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുണ്ടായിട്ടില്ല. എന്നാൽ, സ്വിഫ്റ്റ് അശ്രദ്ധയമായി ഓടിക്കുന്നതാണ് അപകടകാരണമെന്നു യാത്രക്കാർ ആരോപിച്ചു. ഇതേ സ്വിഫ്റ്റ് തിരുവനന്തപുരം ഭാഗത്തേയ്ക്കു വരുന്നതിനിടെ മൂവാറ്റുപുഴയിൽ വച്ച് കാറുമായി കൂട്ടിയിടിച്ചിരുന്നതായി യാത്രക്കാർ ആരോപിക്കുന്നു. ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles