രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ; കോട്ടയത്ത് പുരസ്കാര നിറവിൽ കുടുംബശ്രീ

കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു നാഗമ്പടം മൈതനാത്ത് നടക്കുന്ന പ്രദർശന വിപണനമേളയിൽ വ്യവസായിക മേഖലയിലും, കുടുംബശ്രീ പവലിയനിലും ഭക്ഷ്യമേളയിലും ഒന്നാം സ്ഥാനം നേടി കുടുംബശ്രീ. ഏപ്രിൽ 24 മുതൽ നടന്നുവന്ന പ്രദർശന വിപണന സമാപന ചടങ്ങിലായിരുന്നു വിവിധ മേഖലകളിലെ പുരസ്കാര പ്രഖ്യാപനം.

Advertisements

കോട്ടയം ജില്ലയിലെ വിവിധ തയ്യൽ സംരംഭങ്ങളുടെ കൺസോർഷ്യം ആയ കിടങ്ങൂർ അപ്പാരൽ പാർക്കിലെ തുണിത്തരങ്ങളാണ് വ്യവസായിക മേളയിൽ പുരസ്‌കാരത്തിനു അർഹരായത്. കൂടാതെ കുടുംബശ്രീ തീം സ്റ്റാളും, കുടുംബശ്രീ കഫെ ഭക്ഷ്യമേളയും പുരസ്‌കാരങ്ങളിൽ ഒന്നാമത്തെയെത്തി. സമാപന സമ്മേളനത്തിൽ എം ൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Hot Topics

Related Articles