കോട്ടയം: കളത്തിപ്പടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച രണ്ടു വയസുകാരിയുടെ സംസ്കാരം ജനുവരി 21 ശനിയാഴ്ച നടക്കും. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ (രണ്ട്) ആണ് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചത്. കുട്ടിയുടെ സംസ്കാരം ജനുവരി 21 ശനിയാഴ്ച രാവിലെ 11 ന് ഐപിസി മാങ്ങാനം ഹെബ്രോൺ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ നടക്കും.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപം കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് മണൽകൂനയ്ക്കു മുകളിൽ കളിക്കുന്നതിനെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.