കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവ് നായയുടെ കടിയേറ്റു : കടിയേറ്റത് കടുത്തുരുത്തി ഞീഴൂർ സ്വദേശിയ്ക്ക്

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവാതുക്കൽ സ്വദേശിനിയുടെ കൂട്ടിരിപ്പുകാനായ കടുത്തുരുത്തി ഞീഴൂർ ഇടാട്ട് പറമ്പിൽ ഷൈജുവിനെ (40) യാണ് നായ കടിച്ചത്. വൈകിട്ട് 4 ന് സംഭവം. ഷൈജുവിന്റെ ഭാര്യാമാതാവാണ്,മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് ശീത പാനീയം വാങ്ങുന്നതിന്,മോർച്ചറി ഗയിറ്റിന് എതിർ വശത്തെ ഒരു ബേക്കറിയിൽ നിന്ന് , ശീതള പാനീയം വാങ്ങി റോഡിലൂടെ നടന്നു വരുമ്പോഴാണ് നായ കടിച്ചത്.

Advertisements

വലത് കാൽ മുട്ടുനിന് കടിച്ച നായ പാന്റ് കടിച്ചു കീറി. നായയുടെ കടി വിടാതിരുന്നതിനെ തുടർന്ന് മറ്റൊരാൾ നായയെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷൈജുവിനെ പേവിഷബാധയ്ക്കുള്ള കുത്തി വയ്പ് എടുത്തു.

Hot Topics

Related Articles