കോട്ടയം:ന്യൂറോളജിക്കൽ ഓഫ് ഇന്ത്യയുംകോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി, അനാട്ടമി എന്നീ വിഭാഗങ്ങളും സംയുക്തമായി സോണൽഹാൻസ് ഓൺ സ്പൈൻ 23 എന്ന പേരിൽ ന്യൂറോസർജറി ഡോക്ടർമാർക്കായി പ്രവൃത്തി പരിചയ ക്ലാസ് ആരംഭിച്ചു. ഇന്നലേയും (വെള്ളിയാഴ്ച) ഇന്നു (ശനിയാഴ്ച) മായി നടക്കുന്ന പ്രവൃത്തി പരിചയ ക്ലാസിൽ കേരളത്തിന്റെ അകത്തുo പുറത്തു നിന്നുമായി 20 ഓളം വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കും.
ഇന്നലെ മെഡിസിൻ വിഭാഗം ഹാളിൽ ആരംഭിച്ച ക്ലാസ് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ എസ് ശങ്കർ ഉദ്ഘാടനം ചെയതു. ഡോ സഞ്ജയ് ബിഹാരി (ഡയറക്ടർ,ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം) ഡോ ആൻജോർജ്ജ് (അനാട്ടമി വിഭാഗംമേധാവി കോട്ടയം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ റ്റി ആർ രാധ (മെഡിസിൻ വിഭാഗം മേധാവി കോട്ടയം) എന്നിവർ ആശംസകൾഅർപ്പിച്ചു. കോട്ടയംമെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ പി കെ ബാലകൃഷ്ണൻ സ്വാഗതവും ചീഫ് കോഡിനേറ്റർ ഡോ വിനു വി ഗോപാൽ നന്ദിയും രേഖപ്പെടുത്തി.
ഡോ സഞ്ജയ് ബിഹാരി, ഡോ സജേഷ് കെ മേനോൻ ( അമൃത, ആശുപത്രി എറണാകുളം ) ഡോ കെ കൃഷ്ണകുമാർ (ശ്രീചിത്ര തിരുവനന്തപുരം) ഡോ ആർ അജിത് (കിംസ് തിരുവനന്തപുരം) ഡോ എൽ എസ് ജ്യോതീഷ് കോട്ടയം എന്നിവർ ഇന്ന് നടക്കുന്ന ക്ലാസുകൾ നയിക്കും.