കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ചുങ്കം പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചു : വൻ ഗതാഗതക്കുരുക്ക്; മെഡിക്കൽ കോളജ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാറും എതിർ ദിശയിൽ നിന്ന് എത്തിയ മറ്റൊരു കാറുമാണ് ചുങ്കം പാലത്തിൽ വച്ച് കൂട്ടിയിടിച്ചത്. പാലത്തിൽ വെച്ച് കാറുകൾ കുട്ടിയിടിച്ചതോടെ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇരു വാഹനങ്ങളും പാലത്തിൽ തന്നെ കിടന്നതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിരയും നീണ്ടു. നാട്ടുകാർ ചേർന്നാണ് ഈ രണ്ടു വാഹനങ്ങളും പാലത്തിൽ നിന്ന് മാറ്റിയത്. ഇതേ തുടർന്ന് അല്പസമയം മുൻപ് മാത്രമാണ് ഗതാഗതം സ്ഥാപിച്ചത്. രണ്ടു വാഹനങ്ങളും ഓടിച്ചിരുന്നത് വനിതാ ഡ്രൈവർമാർ ആയിരുന്നു.

Advertisements

Hot Topics

Related Articles