ഗാന്ധിനഗർ.. കോട്ടയം മെഡിക്കൽ കോളേജിലെ റൂമറ്റോളജി (വാതരോഗം)ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ ലോക ലൂപസ് (എസ് എൻ ഇ ) ദിനം ആചരിച്ചു. റൂമറ്റോളജിസ്റ്റ് ഡോ.ഹരികൃഷ്ണണൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രണ്ട് ഡോ. ടി കെ ജയകുമാർ അദ്ധ്യക്ഷനായി.ലൂപ്പസ് രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ടി. ആർ രാധാ, നെഫ്രോളജി വിഭാഗം മേധാവി ഡോ.സെബാസ്റ്റ്യൻ എബ്രഹാം , ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ബീനാകുമാരി, ത്വക് രോഗവിഭാഗം മേധാവി ഡോ.അജിത് കുമാർ തുടങ്ങിയവർ ലൂപ്പസ് രോഗത്തെക്കുറിച്ചും നേരിടാനുള്ള മാർഗ്ഗങ്ങളും വിശദീകരിച്ചു. രോഗികൾക്ക് ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുവാനും സംശയ നിവാരണത്തിനും വേദിയിൽ അവസരം നല്കി.ചടങ്ങിൽ പങ്കെടുത്തവർക്ക് ലൂപ്പസ് രോഗത്തെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു.