കോട്ടയം മീനടം സ്വദേശികളായ ദമ്പതിമാരേയും സുഹൃത്തിനേയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍

കോട്ടയം :  കോട്ടയം സ്വദേശികളായ ദമ്പതിമാരും സുഹൃത്തും മരിച്ച നിലയില്‍. കാണാതായ അധ്യാപികയെയും ദമ്പതിമാരായ സൂഹൃത്തുക്കളേയുമാണ് ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ ഭാര്യ ദേവി, സൂഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്. മൃതദേഹത്തോടൊപ്പം ഒരു കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മരണകാരണം വ്യക്തമല്ല. കോട്ടയം മീനടം സ്വദേശികളാണ് മരിച്ച നവീനും ദേവിയും.

Hot Topics

Related Articles