കരിമണല്‍ വ്യവസായികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാമര്‍ശം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നല്‍കി കെ സി വേണുഗോപാല്‍

ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍. ക്രിമിനല്‍ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്. 2004 ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാല്‍ പരാതി നല്‍കിയത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യു കുഴല്‍നാടൻ കോടതിയില്‍ ഹാജരായി.

Hot Topics

Related Articles