കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് അടിയേറ്റ സംഭവം; വാർത്ത പങ്കു വച്ച ട്രോൾ കോട്ടയം പേജിൽ കമന്റ് പെരുമഴ; മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ ശരിക്കും തല്ലുകൊള്ളേണ്ടവരെന്ന് സോഷ്യൽ മീഡിയ

ജാഗ്രതാ ന്യൂസ്
സോഷ്യൽ മീഡിയ
സ്‌പെഷ്യൽ
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മർദനമേറ്റിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു രോഗിയുടെ കൂട്ടിരിപ്പുകാരൻ. ഈ കേസിൽ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, രോഗിയുടെ കൂട്ടിരിപ്പുകാരനായ വൈക്കം സ്വദേശിയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisements

ഈ വാർത്തയുടെ ലിങ്ക് കോട്ടയം ട്രോൾസ് എന്ന ഫെയ്‌സ്ബുക്ക് വച്ച് പങ്കു വച്ചതാണ് ഇപ്പോൾ വലിയ ചർച്ചയായി മാറിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലുണ്ടായ സംഘർഷത്തിന്റെ പോസ്റ്റിനു താഴെ കമന്റിട്ടവരെല്ലാം രോഗിയുടെ കൂട്ടിരിപ്പുകാരനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാവരും തന്നെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം എത്രത്തോളം മോശമാണ് എന്നു വ്യക്തമാക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു തവണയെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടാകാത്തവരില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനത്തിൽ നിന്നും വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ആളുകൾ പറയുന്നതിൽ നിന്നു തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാരോട് സെക്യൂരിറ്റി ജീവനക്കാർ എത്രഭീകരമായാണ് പെരുമാറുന്നതെന്നു വ്യക്തമാകും. ഓരോ കമന്റുകളിലും അതിരൂക്ഷമായ വിമർശനമാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്.

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നിർദ്ധനരായ ആളുകളാണ് പലപ്പോഴും ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. ഇത്തരത്തിൽ എത്തുന്നവർക്ക് സാമ്പത്തികമായി വലിയ ശേഷിയും ഉണ്ടാകില്ല. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരും ചില സ്റ്റാഫുമാകട്ടെ ഏറ്റവും മോശമായ രീതിയിലാണ് പ്രതികരിക്കുന്നത്. ഗുരുതര രോഗം ബാധിച്ചവരാവും പലപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുക. ഈ പരിഗണന പോലും നൽകാതെ ഏറെ മോശവും നിന്ദ്യവുമായ ഭാഷയിലാകും പലപ്പോഴും പ്രതികരണം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോഴുണ്ടായ ആക്രമണം ഒരു താക്കീതാകട്ടെ എന്നും, ഇനിയെങ്കിലും നല്ല രീതിയിൽ പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർ തയ്യാറാകട്ടെ എന്നുമാണ് കമന്റിട്ടവരിൽ പലരും അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles