ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദ്വിദിന ഓറിയൻ്റേഷൻ ക്യാമ്പ് നടന്നു

കോട്ടയം : സോഷ്യൽ സർവീസ് ക്യാമ്പ്ചെങ്ങളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദ്വിദിന ഓറിയൻ്റേഷൻ ക്യാമ്പ് നടന്നു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ടി രാജേഷ് ഉദ്ഘാടനം ചെയ്തു. 4 S ലീഡർ കുമാരി ഫാത്തിമ നസ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപ ലീഡർ അയന രാജീവ് സ്വാഗതവും പി.ആർ ഒ അർജ്യൻ ഇഎസ് നന്ദിയും പറഞ്ഞു ക്യാമ്പിൽ വ്യക്തിത്വ വികസനം യോഗക്ലാസ് ,കാർഷിക വിഞ്ജാന ക്ലാസ്സ് , കൃഷിയിട സന്ദർശനം , പ്രസംഗ പരിശീലനം ചിത്രരചന കളരി, അവബോധ ക്ലാസ്സുകൾ, ഫ്ളാഷ് മോബ് ,വിവിധ കലാപരിപാടികൾ എന്നിവ നടത്തി. വിവിധ വിഷയങ്ങളിൽ തിരുവാർപ്പ് കൃഷി ഓഫീസർ നസിയ സത്താർ, ബി അശോക്, രേഷ്മ, ജി. വിനോദ്, ജോജി കൂട്ടുമ്മേൽ എന്നിവർ ക്ലാസ്സുകൾ എടുത്തു. സോഷ്യൽ സർവീസ് സ്കീം കോ ഓഡിനേറ്റർ ടി.എസതീശൻ ജോ കോ ഓഡിനേറ്റർ ഷെജ്ന സെയ്ഫൽ എച്ച് എം ജിമ്മി ജോർജജ് അനിഷ് പി. ആർ , പി.ടി എ പ്രസിഡൻ്റ് സി.എം രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles