കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നടത്തുന്ന സെമിനാർ മെയ് 25 ന് ; വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കുന്നത് അഞ്ഞൂറ് പ്രതിനിധികൾ 

കോട്ടയം : സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ 2024 മേയ് 25 ന് കോട്ടയം മുനിസിപ്പൽ ടൗൺ ഹാളിൽ (മാമ്മൻ മാപ്പിള ഹാൾ) നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ, പൊതുഭരണ(ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി, മിനി ആന്റണി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്‌ടർ, വി. വിഗ്നേശരി, ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തുന്ന സെമിനാറിൽ, കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷത വഹിക്കും.

Advertisements

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരി തര ഏജൻസികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചർച്ചയും സെമിനാറിൽ ഉണ്ടായിരിക്കും. സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ഉൾപ്പെടുന്ന സംഘാടകസമിതിയാണ് സെമിനാറിന്റെ വിജയത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതല സിറ്റിങ്ങുകളും അവരുടെ അവകാശങ്ങളെപ്പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകളും കമ്മീഷൻ നടത്തിവരികയാണ്. കൂടാതെ, ന്യൂനപക്ഷങ്ങളെ, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പല പദ്ധതികളും കമ്മീഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് എന്നും ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസ പറഞ്ഞ. റോസയ്ക്കൊപ്പം സെമിനാർ സംഘാടകസമിതി ഭാരവാഹികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.