പാലാ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥിയ്ക്ക് പരിക്ക്. പരിക്കേറ്റ എൻജിനീയറിംഗ് കോളജ് വിദ്യാർഥി മറ്റക്കര കരിമ്പാനി സ്വദേശി അഖിൽ രാജിനെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയായ അഖിൽ രാജ് രാവിലെ കോളജിലേക്ക് വരുന്ന വഴി 8.30 യോടെ നെല്ലിക്കുന്ന് ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്.
Advertisements