കോട്ടയം പാമ്പാടിയിൽ നിയന്ത്രണം വിട്ട വാൻ കടകളിലേക്ക് ഇടിച്ചു കയറി ; ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാൻ ഇടിച്ചു കയറിയത് രണ്ട് വർക്ക് ഷോപ്പുകളിലേക്ക്

കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം വിട്ട വാൻ കടകളിലേക്ക് ഇടിച്ചു കയറി. പാമ്പാടി താലൂക്ക് ആശുപത്രിക്ക് എതിർ വശം പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ വാൻ സ്കൂട്ടർ യാത്രികനേയും ഇടിച്ചു വീഴ്ത്തി. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.

Advertisements

കറുകച്ചാൽ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന വാൻ ആശുപത്രിയുടെ വളവ് തിരിയവേ എതിർ ദിശയിലെത്തിയ സ്കൂട്ടറിൽ ഇടിച്ച ശേഷം സമീപത്തുള്ള വർക്ക് ഷോപ്പുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിന് മുകളിലൂടെ കയറി ഇറങ്ങിയ വാൻ വർക്ക് ഷോപ്പിന് മുന്നിൽ ഉണ്ടായിരുന്ന വാഹനങ്ങളും തകർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയുടെ എതിർ വശത്തുള്ള രണ്ട് വർക്ക് ഷോപ്പുകളിൽ ഒന്നിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന മുഴുവൻ വാഹനങ്ങളും തകർത്ത ശേഷം തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എറണാകുളത്ത് നിന്നും പുലർച്ചെ എത്തിയ വാനാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ ഒടിഞ്ഞു. കണ്ണിനു മുകളിലും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും പൂർണ്ണമായി തകർന്നു.

Hot Topics

Related Articles