കോട്ടയം: പൊലീസുകാരുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും നോക്കി നിന്നാലും വേണമെങ്കിൽ പണി പോകാം. ഇതിനിടെയാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പൊലീസ് സ്റ്റേഷനുകളിൽ ബാത്ത്‌റൂം ഒഴികെ എല്ലായിടത്തും പത്തു മുതൽ 18 വരെ ക്യാമറകളാണ് സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ വലുപ്പം അനുസരിച്ച് ക്യാമറകളുടെ എണ്ണവും വർദ്ധിക്കും. ഏറ്റവും രസകരം പൊലീസ് സ്‌റ്റേഷനിൽ സ്ഥാപിക്കുന്ന ക്യാമറകൾക്ക് ശബ്ദം വരെ ശേഖരിക്കാൻ കഴിവുണ്ടെന്നതാണ്.
പൊലീസ് സ്റ്റേഷനുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ സ്‌റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കുന്നത്. ശബ്ദവും ദൃശ്യങ്ങളും അടക്കം ശേഖരിക്കാൻ സാധിക്കുന്ന രീതിയിലാണ് പൊലീസ് സ്റ്റേഷനിൽ ക്യാമറകൾ. ഈ ക്യാമറകൾ 24 മണിക്കൂറും ദൃശ്യങ്ങൾ ശേഖരിക്കുകയും ഇത് റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ ഈ ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർക്ക് പരിശോധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിൽ ഒഴികെ മറ്റെല്ലായിടത്തും ശബ്ദം പോലും ശേഖരിക്കാൻ സാധിക്കുന്ന ക്യാമറകൾ വയ്ക്കുന്നതിനെതിരെ പൊലീസ് സേനയിൽ തന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഈ ക്യാമറകൾ സ്ഥാപിക്കുന്നതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യതയെ പോലും ഇത് ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്. ശബ്ദം ഉയർത്തി സംസ്‌രിക്കുന്നത് പോലും പൊലീസുകാരെ ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
എന്നാൽ, ഇത്തരത്തിൽ ക്യാമറ സ്ഥാപിക്കുന്നത് സാധാരണക്കാരായ പരാതിക്കാരെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. പലപ്പോഴും കുടുംബപ്രശ്‌നങ്ങളുമായി എത്തുന്ന പരാതിക്കാർക്ക് കേസ് ആവശ്യമുണ്ടാകില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളിൽ ഭർത്താവിനെ രണ്ട് വഴക്കു പറഞ്ഞ് വിരട്ടി നന്നാക്കിയാൽ മതിയാകുമെന്നാണ് പല ഭാര്യമാരുടെയും ഡിമാന്റ്. എന്നാൽ, ഇത്തരത്തിൽ വഴക്ക് പറയുന്നത് പോലും പൊലീസ് ഉദ്യോഗസ്ഥന്റെ പണി തെറിക്കാൻ പോലും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ക്യാമറ സ്ഥാപിക്കുന്നത് തങ്ങളെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പൊലീസ് ഉദ്യോഗസ്ഥർ.