സംസ്ഥാനത്തെ 62 എസ്.എച്ച്.ഒ മാർക്ക് സ്ഥലം മാറ്റം; കോട്ടയത്തെ നാലു സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം; പത്തനംതിട്ടയിലെ രണ്ടു എസ്.എച്ച്.ഒ മാർക്കും സ്ഥലം മാറ്റം; എസ്.എച്ച്ഒമാരുടെ സ്ഥലം മാറ്റ പട്ടിക അറിയാം

സ്‌പെഷ്യൽ റിപ്പോർട്ട്
ജാഗ്രതാ ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 62 സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്‌പെക്ടർമാർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിലെ നാല് എസ്.എച്ച്ഒമാർക്കും പത്തനംതിട്ട ജില്ലയിലെ രണ്ട് എസ്.എച്ച്.ഒമാർക്കുമാണ് സ്ഥലം മാറ്റം.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ നിന്നും ബാബു സെബാസ്റ്റ്യനെ ഈരാറ്റുപേട്ടയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ ഈരാറ്റുപേട്ട എസ്.എച്ച്.ഒ ആയ പ്രസാദ് എബ്രഹാം വർഗീസിനെ കാസർകോട് തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട് പടിഞ്ഞാറേക്കരയിലെ എസ്.എച്ച്.ഒ ആയ കെ.എസ് ജയനെ തലയോലപ്പറമ്പിൽ നിയമിച്ചു.
നിലവിൽ മേലുകാവ് എസ്.എച്ച്.ഒ ആയ സജീവ് ചെറിയാൻ കടുത്തുരുത്തിയിലും, കടുത്തുരുത്തിയിൽ നിന്നും രഞ്ജിത് കെ.വിശ്വനാഥനെ മേലുകാവിലേയ്ക്കും സ്ഥലം മാറ്റി. മലപ്പുറം ക്രൈംബ്രാഞ്ചിലെ ഇൻസ്‌പെക്ടറായ വി.എസ് പ്രവീണിനെ കൊടുമൺ പൊലീസ് സ്റ്റേഷനിലും, തൃശൂർ മലങ്കരപ്പാറ പൊലീസ് സ്റ്റേഷനിൽ നിന്നും ഡി.ദീപുവിനെ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലും നിയമിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒമാരുടെ ട്രാൻസ്ഫർ പട്ടിക അറിയാം-

Advertisements

Hot Topics

Related Articles