കോട്ടയം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ രണ്ടാമത് വീഡിയോ ജേണലിസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു

കോട്ടയം: മികച്ച ന്യൂസ് വീഡിയോ ജേർണലിസ്റ്റിനായി കോട്ടയം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ രണ്ടാമത് വീഡിയോ ജേണലിസ്റ്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ
പ്രശസ്ത സിനിമാറ്റോഗ്രാഫർ കെ.ജി. ജയൻ, അവാർഡ് ജേതാവായ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ഷാജു ചന്തപ്പുരയ്ക്ക് 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചു.

Advertisements

ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മനോരമ ന്യൂസിലെ സീനിയർ ക്യാമറാമാൻ സജീവ് വേലായുധനും അവാർഡ് നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചാണ് പുരസ്ക്കാര സമർപ്പണം നടത്തിയത്.
കാഴ്ച്ചക്കാരുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഇനി വാർത്തയേയും, മാധ്യമ പ്രവർത്തകരെയും കണക്കാക്കുന്ന ഒരു കാലം വന്നു കൂടായ്കയില്ലയെന്ന് കെ.ജി.ജയൻ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ജില്ലാ കമ്മിറ്റിയംഗം ഇമ്മാനുവൽ തോമസ്, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നിഖിൽ എസ്. പ്രവീൺ, അവാർഡ് സ്പോൺസർ- യെസ്സ്റ്റേ മൈഗ്രേഷൻ ആൻ്റ് എജ്യുക്കേഷണൽ കൺസൾട്ടൻസി മാനേജിംങ് ഡയറക്ടർ ജോമറ്റ് മാണി എന്നിവർ സംസാരിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകൻ സി.എൽ. തോമസ്, മനോരമ ന്യൂസ് മുൻ പ്രിൻസിപ്പൽ ക്യാമറാമാൻ പി.ജെ. ചെറിയാൻ, സിനിമാറ്റോഗ്രാഫി ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ്. പ്രവീൺ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.

Hot Topics

Related Articles