കോട്ടയം പുതുപ്പള്ളിയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; പുതുപ്പള്ളി പള്ളിയ്ക്കു മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടി സ്വദേശി

കോട്ടയം: പുതുപ്പള്ളിയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പുതുപ്പള്ളി അങ്ങാടി ഒറ്റത്തൈക്കൽ വീട്ടിൽ ഉമ്മൻ വർഗീസാ(80)ണ് മരിച്ചത്. മെയ് 31 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പുതുപ്പള്ളി പള്ളിയുടെ മുന്നിൽ ഇദ്ദേഹം റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർദിശയിൽ നിന്നു എത്തിയ പിക്കപ്പ് വാൻ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിലും, ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles