കോട്ടയം നഗരത്തിൽ വൻ പ്ലാസ്റ്റിക് റെയ്ഡ് : 190 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കോട്ടയം :  മാർക്കറ്റിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ പ്ലാസ്റ്റിക്ക് റെയ്ഡ്.    നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന്റെയും , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിലിന്റെയും നിദ്ദേശ പ്രകാരം കോട്ടയം മാർക്കറ്റിലെ സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള മിന്നൽ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 190 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 

സ്ക്വാഡിന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു നേതൃത്വം നൽകി. നഗരസഭാഹെൽത്ത് ഇൻസ്പക്ടർമാരായ റ്റി. തങ്കം , എസ്. പ്രവീൺ , സി. സുനിൽ ,സനിൽകുമാർ എന്നിവരും നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട ടർമാരും റെയ്ഡിൽ പങ്കെടുത്തു.നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരേ ഫൈൻ, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും, തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭാ സെക്രട്ടറി ഡി.ജയകുമാർ അറിയിച്ചു.

Hot Topics

Related Articles