കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായെത്തിയയാള്‍ പോലീസ് പിടിയിലായി ; തെളളകം സ്വദേശിയെ പോലീസ് പിടികൂടിയത് പ്ലാറ്റ് ഫോമില്‍ നിന്ന്

കോട്ടയം : കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായൈത്തിയ ആളെ പിടികൂടി പോലീസ്. കഞ്ചാവുമായി റെയില്‍വേ സ്‌റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന അടിച്ചിറ തെളളകം സ്വദേശി സിറിള്‍ മാത്യു(57)വാണ് പോലീസ് പിടിയിലായത്. റെയില്‍വേ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പോലീസ് പിടിയിലായത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് ഏറ്റുമാനൂര്‍ , മട്ടന്നൂര്‍ , കരുവന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കോസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

Hot Topics

Related Articles