പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ്; പ്രവേശനം നേടാൻ ഏപ്രിൽ 30 വരെ അവസരം

കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഏപ്രിൽ 30 വരെ പ്രവേശനം നേടാം. കോഴ്‌സിന് അടിസ്ഥാന കോഴ്‌സ്, അഡ്വാൻസ് കോഴ്‌സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. അടിസ്ഥാന കോഴ്‌സ് പാസാകുന്നവർക്ക് പച്ച മലയാളം കോഴ്‌സിന്റെ 6 മാസം ദൈർഘ്യമുള്ള അഡ്വാൻസ് കോഴ്‌സിൽ പ്രവേശനം നേടാം. അടിസ്ഥാന കോഴ്‌സിൽ പ്രവേശനത്തിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്.
ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ നേടേണ്ട മലയാള ഭാഷാ പഠന ശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലുള്ളതാണ് കോഴ്‌സ്. ആറുമാസത്തെ അടിസ്ഥാന കോഴ്‌സിന് 3500 രൂപയാണ് ഫീസ്. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ വേറെ നൽകണം. രജിസ്‌ട്രേഷൻ സമയത്ത് 17 വയസ്സ് തികഞ്ഞിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും സാക്ഷരതാ മിഷന്റെ https://www.literacymissionkerala.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

രജിസ്‌ട്രേഷൻ ഫീസ്, കോഴ്‌സ് ഫീസ് എന്നിവ ഡയറക്ടർ, സംസ്ഥാന സാക്ഷരതാമിഷൻ എന്ന പേരിൽ എസ് ബി ഐ തിരുവനന്തപുരം ശാസ്തമംഗലം ബ്രാഞ്ചിലെ 38444973213 എന്ന അക്കൗണ്ട് നമ്പരിൽ അടക്കണം. ഐ എഫ് എസ് സി കോഡ് എസ് ബി ഐ എൻ 0070023.
ഓൺലൈൻ ആയി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, വയസ്‌കരക്കുന്ന് പി.ഒ, കോട്ടയം, 686001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0481 230 2055, 7025821315,7025291244, എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. സാക്ഷരതാ മിഷന്റെ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാ കോഴ്‌സാണ്.

Hot Topics

Related Articles